പശ്ചിമബംഗാളില്‍ നീക്കുപോക്ക് സഖ്യമാകുന്നു: കോണ്‍ഗ്രസ് സിപിഐഎം ഒന്നിച്ച് കൂടുതല്‍ സീറ്റുകളിലേക്ക്

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് സിപിഐഎം ധാരണ കൂടുതല്‍ സീറ്റുകളിലേക്ക്. പതിനേഴ് സീറ്റുകള്‍ ഒഴിച്ചിട്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിറുത്തില്ല. കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണ വരും.

25 സ്ഥാനാര്‍ത്ഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചു. സിപിഐഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിറുത്തില്ല. കോണ്‍ഗ്രസിന്റെ നാലു സിറ്റിംഗ് സീറ്റുകളില്‍ സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ നിറുത്തില്ല. ഇതായിരുന്നു പശ്ചിമബംഗാളില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച നീക്കു പോക്ക്. ഇരുപത്തിയഞ്ച് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇടതുമുന്നണി പുറത്തിറക്കിയത്.

റായിഗഞ്ചില്‍ പിബി അംഗം മൊഹമ്മദ് സലിം മത്സരിക്കും. മറ്റൊരു സിറ്റിംഗ് സീറ്റായ മുര്‍ഷിദാബാദില്‍ സിറ്റിംഗ് എംപിയായ ബദര്‍ദൗസാ ഖാന്‍ തന്നെ മത്സരിക്കും. ഫുവാദ് ഹലിം, പല്ലബ് സെന്‍ ഗുപ്ത തുടങ്ങിയവരും പട്ടികയിലുണ്ട്. കോണ്‍ഗ്രസുമായി കൂടുതല്‍ സീറ്റുകളില്‍ നീക്ക് പോക്ക് ഉണ്ടാവും.