HomeNewsLatest Newsദേശീയ പണിമുടക്ക്: ട്രെയിന്‍ തടഞ്ഞവര്‍ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി

ദേശീയ പണിമുടക്ക്: ട്രെയിന്‍ തടഞ്ഞവര്‍ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി

പണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞവര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഉപരോധം കാരണം റെയില്‍വേയ്ക്കുണ്ടായ നഷ്ടം കണക്കാക്കി വരികയാണ്. റെയില്‍ സുരക്ഷാസേന (ആര്‍.പി.എഫ്.) എടുത്ത ക്രമിനല്‍ കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയല്‍ ചെയ്യാനാണ് സാധ്യത. ഇതിന് ഉന്നതതലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ട്രെയിന്‍ തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിവിഷന്‍ നേതൃത്വം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും.

ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ ട്രെയിന്‍ തടഞ്ഞവര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും. മുമ്പ് നടന്ന ചില സമരങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ 32 കേസാണ് എടുത്തത്. സംയുക്തസമരസമിതി കണ്‍വീനര്‍ വി. ശിവന്‍കുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കം ആയിരത്തിലധികംപേര്‍ പ്രതികളാണ്. ശിക്ഷിക്കപ്പെട്ടാല്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും. നിലവിലെ കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നല്‍കിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments