സംസ്ഥാന വനിതാ കമ്മീഷനെതിരെ ആരോപണം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് ഏഴുശതമാനം കേസ്സുകൾ

സംസ്ഥാനത്തെ വനിതാ കമ്മീഷനെതിരെ പരാതി. പരാതികള്‍ തീര്‍പ്പാക്കാതെ സംസ്ഥാന വനിതാ കമ്മീഷന്‍ ഉഴപ്പ്പുകയാണെന്നാണ് വാദം. കഴിഞ്ഞ വര്‍ഷം തീര്‍പ്പാക്കിയത് വെറും ഏഴ് ശതമാനം കേസുകളാണ്. 6693 പരാതികളില്‍ തീര്‍പ്പാക്കിയത് വെറും 494 എണ്ണം മാത്രമാണ്. പരാതിക്കാരുടെ നിസഹകരണമാണ് പരാതികള്‍ തീര്‍പ്പാക്കുവാന്‍ വൈകുന്നതെന്നാണ് വനിതാ കമ്മീഷന്റെ ന്യായീകരണം.