ആന്‍ഡി മറെ ടെന്നീസിനോട് വിട പറയുന്നു; കാരണം പരിക്ക്

11

ആഗ്രഹങ്ങള്‍ ബാക്കിയാക്കി ആന്‍ഡി മറെ ടെന്നീസിനോട് വിടപറയുന്നു. മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം നേട്ടം സ്വന്തമാക്കിയ ബ്രിട്ടീഷ് താരം ആന്‍ഡി മറെ ടെന്നിസില്‍ നിന്ന് വിരമിച്ചു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്നും മറെ പറഞ്ഞു. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മറെ. ബ്രിട്ടീഷ് ജനതയുടെ 77 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച താരമാണ് വിമ്പിംള്‍ഡന്‍ ചാംപ്യനായുള്ള സര്‍ ആന്‍ഡ്രു ബാറണ്‍ മറെ. മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മറെ.

തുടര്‍ച്ചയായി വേട്ടയാടുന്ന പരിക്കാണ് ബ്രിട്ടീഷ് താരത്തെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ് മുന്നോടിയായി വെള്ളിയാഴ്ച മെല്‍ബണില്‍ മാധ്യമങ്ങളെ കാണവെ നിറകണ്ണുകളോടെയാണ് മറെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.