മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു: അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

52

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
1932ൽ പാലക്കാട് ജില്ലയിലാണ് ടിഎൻ ശേഷൻ എന്ന തിരുനെല്ലായ് നാരായണ ശേഷന്റെ ജനനം.പ്രഗത്ഭനായ അഭിഭാഷകൻ നാരാണ അയ്യരുടേയും സീതാലക്ഷ്മിയും മകനായാണ് ജനനം. 1955ൽ ഐഎഎസ് നേടിയ ശേഷം തമിഴ്നാട് കേഡർ ചോദിച്ച് വാങ്ങുകയായിരുന്നു. 1956ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കളക്ടാറായാണ് ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മധുരയിൽ കളക്ടറായിരുന്ന അദ്ദേഹം തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.