ബിജെപിക്ക് കനത്ത തിരിച്ചടി: മഹാരാഷ്ട്രയിൽ എൻഡിഎ തകർന്നടിഞ്ഞു:

107

മഹാരാഷ്ട്രയിൽ എൻഡിഎ തകര്‍ന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ശിവസേന നിലപാട് ശക്തമാക്കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. സർക്കാർ രൂപീകരണത്തിനില്ലെന്ന് ഗവർണർ ഭഗത് സിങ് കോശിയാരിയെ ബിജെപി അറിയിച്ചു. തുടർന്ന് ശിവസേനയെ ഗവർണർ ക്ഷണിച്ചിരിക്കുകയാണ്.

ഇന്ന് വൈകുന്നേരത്തോടെ നിലപാട് അറിയിക്കണമെന്നാണ് ശിവസേനയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ നിലപാടുകൾ തീരുമാനിക്കുന്നതിന് എൻസിപി, കോൺഗ്രസ് എന്നീ കക്ഷികൾ കൂടിയാലോചനകൾ തുടരുകയാണ്. കേന്ദ്ര നേതൃത്വവുമായും സംസാരിച്ചശേഷം ഇന്ന് രാവിലെ അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ഇരുകക്ഷികളും വ്യക്തമാക്കിയിട്ടുള്ളത്.