അയോധ്യയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാൻ സർക്കാർ തീരുമാനം : കനത്ത സുരക്ഷ

90

സുപ്രീം കോടതി വിധിക്കു പിന്നാലെ അയോധ്യയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം. ഏറെ സുരക്ഷ വേണ്ട നിർണ്ണായകമായ ഘട്ടമാവും ഇനി. അടുത്ത 15 വരെയാണ് നിരോധനാജ്ഞ. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.