”ജോജുവിന്റെ സിനിമ ഷൂട്ടിംഗ് ഇനി എന്താകുമെന്ന് കാണാം”; വഴിതടയലിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ നവമാധ്യമത്തിലൂടെ ഭീഷണി

94

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയലിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ ഭീഷണി മുഴക്കി യൂത്ത് കോണ്‍ഗ്രസ്. ത്രിവര്‍ണ്ണ നവമാധ്യമ കൂട്ടായ്മ ബാലുശ്ശേരി എന്ന ഫേസ്‌ബുക്ക് പേജില്‍ നിന്നാണ് ജോജുവിനെതിരെ ഭീഷണി. ജോജുവിന്റെ സിനിമ ഷൂട്ടിംഗ് ഇനി എന്താകുമെന്ന് കാണാമെന്നായിരുന്നു ഇവരുടെ ഭീഷണി. ‘ജോജു ചേട്ടന്‍ എന്ന അഭിനയ പ്രതിഭയുടെ സിനിമകള്‍ക്ക് വേണ്ടി പൊതുനിരത്ത് ഉപയോഗിക്കുമ്ബോള്‍ ഒരു സൈക്കിള്‍ യാത്രക്കാരനോ മറ്റോ തടസം ഉണ്ടായാല്‍ അവിടെ പിന്നെ സിനിമ എടുക്കൂല എന്ന് പറഞ്ഞേക്ക്’, എന്നായിരുന്നു ത്രിവര്‍ണ്ണ നവമാധ്യമ കൂട്ടായ്മ ബാലുശ്ശേരി ഫേസ്‌ബുക്ക് പേജ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്തയ്ക്ക് താഴെ കമന്റായി കുറിച്ചത്.