ദത്ത് വിവാദം; ‘അമ്മ അനുപമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല; ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നും കോടതി

64

സ്വന്തം കുഞ്ഞിനെ തന്റെ അനുവാദമില്ലാതെ ദത്ത് നൽകിയതെന്ന് ചൂണ്ടികാട്ടി അമ്മ അനുപമ എസ്.ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹർജി പിൻവലിക്കാൻ സമയം നൽകുന്നുവെന്നും പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നും കോടതി പറഞ്ഞു. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിൽ അല്ലെന്നു കോടതി വ്യക്തമാക്കി. കേസ് കുടുംബകോടതിയുടെ പരിഗണനയിലാണെന്നും നിലവിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടപെണ്ടതില്ലന്നും കോടതി പറഞ്ഞു. ഡിവിഷൻ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. അമ്മയുടെ സാമീപ്യം നിഷേധിക്കപ്പെട്ട കൈക്കുഞ്ഞിന്റെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യവുമായാണ് അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. വിവാദത്തിൽ ഉൾപ്പെട്ട പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയും കോടതി തള്ളി.