HomeNewsLatest Newsസർവേ പറയുന്നു : ഇന്ത്യാക്കാർ ഏറ്റവും പ്രാധാന്യം നൽകുന്നത് മതസ്വാതന്ത്ര്യത്തിന്

സർവേ പറയുന്നു : ഇന്ത്യാക്കാർ ഏറ്റവും പ്രാധാന്യം നൽകുന്നത് മതസ്വാതന്ത്ര്യത്തിന്

ന്യൂഡൽഹി: ഇന്ത്യാക്കാർ ഏറ്റവും പ്രാധാന്യം നൽകുന്നത് മതസ്വാതന്ത്ര്യത്തിനെന്ന് റിപ്പോർട്ട്. വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്റർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇതു വ്യക്തമാക്കുന്നത്.

38 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ ആഗോളതലത്തിൽ 74 ശതമാനവും മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയപ്പോൾ ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന് 83 ശതമാനവും പ്രഥമ പരിഗണനയാണ് നൽകിയത്. എന്നാൽ, 84 അമേരിക്കക്കാരും ഒന്നാം സ്ഥാനം നൽകിയത് മതസ്വാതന്ത്ര്യത്തിനായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, ഇന്റർനെറ്റ് സ്വാതന്ത്ര്യം എന്നിവ വേണമെന്നായിരുന്നു സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷവും ആവശ്യപ്പെട്ടത്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശം നൽകണമെന്ന് സർവേയിൽ പങ്കെടുത്ത 71 ശതമാനം ഇന്ത്യാക്കാരും ആവശ്യപ്പെട്ടു. അതേസമയം ഈ നിർദ്ദേശത്തെ പിന്താങ്ങിയത് ആഗോളതലത്തിൽ 65 ശതമാനമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments