HomeNewsLatest Newsസംവിധായകന്‍ സാജന്‍ കുര്യന്‍ ലഡാക്കില്‍ ഷൂട്ടിങ്ങിനിടെ മരിച്ചു

സംവിധായകന്‍ സാജന്‍ കുര്യന്‍ ലഡാക്കില്‍ ഷൂട്ടിങ്ങിനിടെ മരിച്ചു

ശ്രീനഗര്‍: യുവ ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ കാശ്മീരില്‍  മരിച്ചു. 33 വയസ്സായിരുന്നു. ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജന്റെ മരണം. സിനിമാരംഗത്ത് സാജന്‍ സമായ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് സാജന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൈനസ് 24 ഡിഗ്രി താപനിലയിലാണ് സാജന്‍ കുര്യനും സംഘവും ലഡാക്കില്‍ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ബൈബിളിയോയിലെ നായകന്‍. ബൈബിളിയോയുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരുന്നു.

തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments