വീണ്ടും സൂപ്പർ ഓവർ ! ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം

105

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. മൂന്നാം പന്തിൽ രാഹുൽ പുറത്തായെങ്കിലും പകരമെത്തിയ മലയാളി താരം സഞ്ജു സാംസണെ സാക്ഷിനിറുത്തി നാലാം പന്തിൽ ഡബിളും അഞ്ചാം പന്തിൽ ഫോറും നേടി ക്യാപ്റ്റൻ വിരാട് കൊഹലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.