HomeNewsLatest Newsവിവാദ പരാമർശം: ക്ഷമാപണം നടത്തി 'കാപ്പിപ്പൊടിയച്ചൻ': പ്രസംഗം പ്രചരിക്കുന്നത് താൻ ഉദ്ദേശിക്കാത്ത തരത്തിൽ

വിവാദ പരാമർശം: ക്ഷമാപണം നടത്തി ‘കാപ്പിപ്പൊടിയച്ചൻ’: പ്രസംഗം പ്രചരിക്കുന്നത് താൻ ഉദ്ദേശിക്കാത്ത തരത്തിൽ

വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തി ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ കുറിച്ചും ടിപ്പുസുല്‍ത്താനെ കുറിച്ചു നടത്തിയ പരാമര്‍ശങ്ങളിലാണ് ‘കാപ്പിപൊടിയച്ഛന്‍’ എന്ന് അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ ക്ഷാമാപണം നടത്തിയത്.

ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നതെന്നാണ് അച്ഛന്‍ വ്യക്തമാക്കുന്നത്. പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തിയതി മാറിപ്പോയിട്ടുണ്ടെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ വീഡിയോയില്‍ പറയുന്നു.

ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊല്ലുന്നതിന്‍റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം. ഇസ്‌ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണു മറുപടി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments