HomeNewsLatest Newsതന്റെ പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു മൈക്കിലൂടെ കൂവിപ്പിച്ച് ടോവിനോ തോമസ്: പ്രതിഷേധം

തന്റെ പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു മൈക്കിലൂടെ കൂവിപ്പിച്ച് ടോവിനോ തോമസ്: പ്രതിഷേധം

സദസ്സിലിരുന്ന് കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് ചലചിത്ര താരം ടോവിനോ തോമസ്. മാനന്തവാടി മേരി മാതാ കേളെജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുചടങ്ങിലാണ് സംഭവം നടന്നത്. കലക്ടറും, സബ് കലക്ടറും ഉള്‍പ്പെടുള്ളവരെ സാക്ഷിനിര്‍ത്തിയായിരുന്നു ടോവിനോ വിദ്യാര്‍ത്ഥിയെ അവഹേളിച്ചത്.

ടോവിനോ ഉദ്ഘാടനം പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസില്‍ നിന്നും കൂവിയ വിദ്യാര്‍ഥിയെ ടോവിനോ സ്റ്റേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയോട് മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെട്ടു. ആദ്യം വിദ്യാര്‍ഥിവിസമ്മതിചെങ്കിലും സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി. എന്നാല്‍പോരന് പറഞ്ഞ് നാല് പ്രാവശ്യം കൂവിപ്പിച്ചാണ് വിദ്യാര്‍ഥിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments