HomeNewsLatest Newsനോട്ട് പ്രതിസന്ധി; ആയുര്‍വേദ മരുന്നുകട നടത്തുകയായിരുന്ന വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു

നോട്ട് പ്രതിസന്ധി; ആയുര്‍വേദ മരുന്നുകട നടത്തുകയായിരുന്ന വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു

കുന്നംകുളം: നോട്ട് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസം മൂലം ആയുര്‍വേദ മരുന്നുകട നടത്തുകയായിരുന്ന വീട്ടമ്മ തീകൊളുത്തി മരിച്ചു. ചെമ്മണ്ണൂര്‍ സൌത്തില്‍ എ കെ ജി റോഡില്‍ പഷ്ണത്ത് സദാനന്ദന്റെ ഭാര്യ രമ(50)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീടിനടുത്ത പറമ്പില്‍ തീ ആളിക്കത്തുന്നതുകണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും രമയുടെ ദേഹമാസകലം പൊള്ളലേറ്റിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് മരിച്ചു. ചൊവ്വല്ലൂര്‍പ്പടിയില്‍ സ്വന്തമായി ആയുര്‍വേദ മരുന്നുകട നടത്തിവരികയായിരുന്നു രമ. നോട്ടുപ്രശ്നം വന്നതുമുതല്‍ സാമ്പത്തിക പ്രയാസം മൂലം മാനസികവിഷമത്തിലായിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ നാലിന് ഗുരുവായൂര്‍ നഗരസഭാ വാതകശ്മശാനത്തില്‍ നടക്കും. മക്കള്‍: നിമ, ജീവന്‍രാജ്. മരുമകന്‍: ബൈജു.

പണയം വച്ച പാദസരം തിരിച്ചെടുത്ത് അനിൽ മകളുടെ ചേതനയറ്റ ദേഹത്ത് അണിയിച്ചു….. എത്തിയത് മകളുടെ ആഗ്രഹപ്രകാരം വിലകൂടിയ ഷർട്ടും ധരിച്ച്….. മൂലമറ്റത്തെ ഈ കാഴ്ച കണ്ടവർ അതെങ്ങിനെ മറക്കും ?

പാഞ്ഞുവന്ന ആ കാറിനു മുൻപിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ അച്ഛൻ ചെയ്ത സാഹസികതയ്ക്കു മുന്നിൽ ലോകം തല കുനിക്കുന്നു ! ശ്വാസം നിലച്ചുപോകുന്ന ഒരു വീഡിയോ !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments