കേന്ദ്ര സര്‍ക്കാറിെന്റ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിേഷധിച്ച് പത്ത് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം. ഡല്‍ഹിയിലും മുംബൈയിലും പണിമുടക്ക് കാര്യമായ ചലനം ഉണ്ടാക്കിയില്ല. കോല്‍ക്കത്തയിലും പശ്ചിമബംഗാളിലെ ഹൗറയിലും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു.
പണിമുടക്ക് കാരണം തൊഴിലാളികള്‍ക്ക് ഇന്നും നാളെയും ശമ്ബളത്തോടു കൂടിയുള്ള അവധിയോ അര്‍ധ അവധിയോ നല്‍കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഒഡിഷയിലെ ഭുവനേശ്വറില്‍ പണിമുടക്കിയ തൊഴിലാളികള്‍ റോഡുകള്‍ ഉപരോധിച്ചു. കൊല്‍ക്കത്തയില്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ച സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ നിന്ന് 30 കി.മി അകലെ ബറസാത്തില്‍ സമരക്കാര്‍ സ്കൂള്‍ ബസ് തകര്‍ത്തു.