HomeNewsShortദേശീയ പണിമുടക്ക് ആരംഭിച്ചു; റോഡ്-റെയില്‍ ഗതാഗതം താറുമാറായി; ജനജീവിതം സ്തംഭിച്ചു

ദേശീയ പണിമുടക്ക് ആരംഭിച്ചു; റോഡ്-റെയില്‍ ഗതാഗതം താറുമാറായി; ജനജീവിതം സ്തംഭിച്ചു

സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറപ്പു തന്നിരുന്നുവെങ്കിലും ട്രെയിന്‍ ഗതാഗതമടക്കം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ പണിമുടക്കിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 48 മണിക്കൂര്‍ പണിമുടക്ക് എട്ട് മണിക്കൂറിനുള്ളില്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചതോടെ ഇന്നും നാളെയും കേരളം ഫലത്തില്‍ നിശ്ചലമാക്കാനാണ് സാധ്യത.

കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതോടെ സംസ്ഥാനത്തെ റോഡുകളിലെല്ലാം തിരക്കൊഴിഞ്ഞു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കണ്ണൂര്‍ തിരുവനന്തപുരം, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും എറനാട്, വേണാട്, മദ്രാസ് മെയില്‍, ധന്‍ബാദ് എക്‌സ്പ്രസ്, കേരള എക്സ്പ്രസ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ എക്സ്പ്രസ് ട്രെയിനുകളും അനവധി പാസഞ്ചര്‍ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments