”ജോഷി എന്നോട് അത് ചെയ്യാന്‍ പാടില്ലായിരുന്നു” തങ്ങൾക്കിടയിലുള്ള അകാലത്തിന്റെ കാരണം തുറന്നു പറഞ്ഞു തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്

22

സംവിധായകന്‍ ജോഷിയും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും തമ്മില്‍ അകലത്തിലാണ്. തങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച്‌ ഡെന്നീസ് ജോസഫ് വെളിപ്പെടുത്തുന്നു. മോഹന്‍ലാല്‍, സോമന്‍, സുചിത്ര, ജഗദീഷ്, ജയഭാരതി, മണിയന്‍ പിള്ള രാജു എന്നിങ്ങനെ ഒരു വലിയതാര നിര അണിനിരന്ന ചിത്രമാണ് നമ്ബര്‍ 20 മദ്രാസ് മെയില്‍. ഈ ചിത്രത്തിന്‍റെ തിരക്കഥയില്‍ മാറ്റം വരുത്തിയതാണ് അകല്ച്ചയ്ക്ക് കാരണമെന്ന് താരം പ്രതികരിക്കുന്നു. ജോഷി തന്നോട് അത് ചെയ്തത് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സ്‌ക്രിപ്റ്റുകള്‍ തിരുത്തലിന് അതീതമാണെന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. പക്ഷേ എന്നോട് അനുവാദം ചോദിക്കണമായിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലാണ് ജോഷി മറ്റ് എഴുത്തുകാരെ വച്ച്‌ മാറ്റങ്ങള്‍ വരുത്തിയത്. സിനിമ കണ്ടപ്പോള്‍ എനിക്ക് അത് മനസ്സിലാകുകയും ചെയ്തു. ജോഷിക്ക് അത് ചെയ്യാന്‍ അര്‍ഹതയോ അവകാശമോ ഇല്ലായിരുന്നു. പിന്നീട് ഞങ്ങള്‍ മാനസികമായി അകന്നു. നായര്‍ സാബ് എന്ന സിനിമയുടെ സെക്കന്റ് ഹാഫിലും മാറ്റങ്ങള്‍ വരുത്തി. പിന്നീട് ഞാനും ജോഷിയും ഭൂപതി എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചു. ഞങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. വ്യക്തിപരമായ ബന്ധമുണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നു.

സിനിമ സംവിധായകന്റെ കല ആണെന്ന് പറയുമെങ്കിലും വ്യക്തിപരമായ ബന്ധം വച്ച്‌ ജോഷി എന്നോട് അത് ചെയ്യാന്‍ പാടില്ലായിരുന്നു. ജോഷിക്ക് അതിനുള്ള അവകാശം ഇല്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ വൈരാഗ്യത്തിലാണ് എന്നൊന്നും ഇത് പറയുമ്ബോള്‍ നിങ്ങള്‍ കരുതരുത്. ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായ വത്യാസം നമ്ബര്‍ 20 മദ്രാസ് മെയിലിന്റെയും നായര്‍ സാബിന്റെയും സെക്കന്റ് ഹാഫില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്.’