HomeNewsLatest Newsലഗേജ് കൂടി; ശ്രീജേഷിന് എയര്‍ ഏഷ്യയുടെ പിഴ; എന്റെ കയ്യിലുള്ളത് മേക്കപ്പ് ബോക്സല്ലെന്ന്‌ ഇന്ത്യൻ ഹോക്കി...

ലഗേജ് കൂടി; ശ്രീജേഷിന് എയര്‍ ഏഷ്യയുടെ പിഴ; എന്റെ കയ്യിലുള്ളത് മേക്കപ്പ് ബോക്സല്ലെന്ന്‌ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ

ബംഗളൂരു: പാകിസ്താനെ തോല്‍പ്പിച്ച് ഏഷ്യന്‍സ് ചാമ്പ്യന്‍സ് ഹോക്കി മത്സരത്തില്‍ അഭിമാനമായി മാറിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന് എയര്‍ ഏഷ്യയുടെ അപമാനം. ശ്രീജേഷിന്റെ സ്‌പോര്‍ട്‌സ് ഉപകരണങ്ങളടങ്ങിയ ലഗേജിന് 1500 രൂപ അധികം ചുമത്തിയാണ് മലേഷ്യന്‍ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യ അപമാനിച്ചത്. മത്സരത്തിന് ശേഷം ബംഗളുരുവില്‍ വന്ന ശ്രീജേഷിന് അവിടെ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. എയര്‍ ഏഷ്യയുടെ ഈ നടപടിക്കെതിരെ ശ്രീജേഷ് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. 15 കിലോഗ്രാം താഴെ ഭാരമുള്ള ബാഗിന് 1500 രൂപയോ? ഞാന്‍ മേക്കപ്പ് കിറ്റും കൊണ്ട് നടക്കുമെന്നാണോ അവര്‍ പ്രതീക്ഷിക്കുന്നത്? എന്തൊരു തമാശയാണിത് എന്നാണ് എയര്‍ ഏഷ്യയെ പരിഹസിച്ചുള്ള ട്വീറ്റില്‍ ശ്രീജേഷ് ചോദിക്കുന്നത്. നിരവധി ആളുകൾ എയർ ഏഷ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !

പ്രവാസികളേ നിങ്ങൾ നാട്ടിലെ അക്കൗണ്ടിൽ ഇടപാടുകൾ നടത്താറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക ! നിങ്ങൾ ജയിലിലാകുന്ന ഒരു വലിയ അപകടമാണത് ! എങ്ങിനെയെന്നറിയൂ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments