HomeHealth Newsകൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !

കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !

ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നാണ് സ്റ്റേറ്റിൻസ് (statins). കൊലെസ്റ്ററോൾ കുറക്കുവാൻ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് ഇത്. കുറഞ്ഞ സൈഡ് എഫക്റ്റും വേഗത്തിൽ കൊലെസ്റ്ററോൾ കുറക്കുന്നതിനും, കുറഞ്ഞ കൊലെസ്റ്ററോളിനെ പിടിച്ചു നിർത്താനും ഈ മരുന്നിനു കഴിവുണ്ടെന്നത് പല പഠനങ്ങളിലും തെളിഞ്ഞതാണ്. 2020 ആകുമ്പോഴേക്കും ലോകത്തിൽ ആകമാനം ഒരു ട്രില്യൻ (1 trillion) വിറ്റുവരവ് പ്രതീഷ്ക്ഷിക്കുന്ന ഒരു മരുന്നാണ് സ്റ്റേറ്റിൻ. എന്നിരുന്നാലും, എങ്ങനെയാണു കൊലെസ്റ്ററോൾ കുറക്കുന്നത് സ്റ്റേറ്റിൻ വഴി ഹൃദയ ധമനികളിൽ കൊഴുപ്പു (plaque) കുറക്കുന്നെതെന്നു ഇത് വരെ വ്യക്തമായി അറിയില്ലായിരുന്നു.

 

 

 

യെൽലോ – 2 (YELLOW – )എന്ന് പേരിട്ടിരിക്കുന്ന ക്ലിനിക്കൽ ട്രിയലിലൂടെ ഒരു സംഘം ശാസ്ത്രജ്ഞർ ഇതിനുത്തരം കണ്ടുപിടിച്ചിരിക്കുന്നു. ഹൃദയ ധമനികളിൽ ബ്ലോക്കുള്ള എൺപതോളം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്. എല്ലാ ആളുകളിലും വിവിധ തരത്തിലുള പരിശോധനകൾ നടത്തി ഹൃദയ ധമനികളുടെ ഇമേജിങ് (ഇമേജിങ്), ജീനോമിക് മെഡിസിൻ (ജീനോമിക്‌സ്), ബിയോകെമിക്കൽ അനാലിസിസ് തുടങ്ങിയവ നടത്തിയാണ് ഇതിന്റെ പ്രവർത്തനം കണ്ടെത്തിയത്.

 

 
പഠനത്തിൽ ആദ്യത്തെ വാൽവിന്റെ ബ്ലോക്ക് നീക്കം ചെയ്യുന്നതോടൊപ്പം രോഗികളെ ഏറ്റവും കൂടിയ ഡോസില് ഉള്ള സ്റ്റേറ്റിന് നൽകി, തുടർന്നു ആഴ്ചകൾക്കു ശേഷം ബാക്കിയുള്ള ഹൃദയ ധമനികളിലെ കൊഴുപ്പിനെയും നീക്കം ചെയ്തു. ഈ രണ്ടു അവസരങ്ങളിലും വിവിധ തരത്തിലുള്ള പരീഷണങ്ങൾ നടത്തി, താരതമ്യ പഠനം നടത്തിയാണ് കൊലെസ്റ്ററോൾ കുറക്കുന്ന പ്രക്രിയ കണ്ടെത്തിയിരിക്കുന്നത്. കൂടിയ ഡോസിലുള്ള സ്റ്റേറ്റിനുകൾക്കു ഹൃദയത്തിലേക്കുള്ള ഫൈബ്രസ് ക്യാപ് വീതി കൊലെസ്റ്ററോൾ പുറന്തള്ളുന്നതിനുള്ള (cholesterol efflux) കഴിവ് കൂടുകയും, ഇൻഫ്ലാമ്മഷൻ (inflammation) കുറക്കുന്നതിനും, ഒരു പറ്റം ജീനുകളുടെ (genes) ഗതിവിഗതി നിയന്ത്രിക്കാനും സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

 

 

ഈ വിവരങ്ങൾ ഉപയോഗിച്ച് ഒരു പുതിയ രക്ത പരിശോധന രീതി വികസിപ്പിക്കുകയാണ് ഈ ശാസ്ത്രജ്ഞരുടെ അടുത്ത ലക്‌ഷ്യം. ഇന്ത്യൻ-അമേരിക്കൻ വംശജരായ കാർഡിയോളോജിസ്റ്റികുളം, ജീനോമിക് മെഡിസിൻ ശാസ്ത്രജ്ഞരുടെയും സംയുക്ത സംരഭമാണ് ഈ പഠനം. മൌന്റ്റ് സീനായ് സ്കൂൾ ഓഫ് മെഡിസിൻ ന്യൂയ യോർക്കിലെ ഇന്ത്യൻ വേരുകളുള്ള ഡോ. അന്നപൂർണ കിനി (interventional cardiology), ഡോ. സാമിൻ ശർമ്മ (cardiovascular surgery), ഡോ. ജഗത് നാരുള്ള (cardiology), ഡോ. ഷമീർ ഖാദർ (genomic medicine), ഡോ. മീരറാണി പുരുഷോത്തമൻ (biochemistry) തുടങ്ങി ഇരുപത്തഞ്ചോളം ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് ഈ പുതിയ പഠനം നയിച്ചത്.

 

 
തുടർ പഠനങ്ങൾക്ക് ശേഷം ഒരു രക്തപരിശോധന കൊണ്ട് സ്റ്റേറ്റിന് ഉപയോഗിച്ചാൽ ഫലം ലഭിക്കുമോ എന്നറിയാൻ സാധിക്കും എന്നും ഇവർ അവകാശപ്പെടുന്നു. മലയാളിയും കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളിലെ മുൻ വിദ്യാര്ഥിയുമായിരുന്ന ഡോ. ഷമീർ ഖാദർ ആണ് ബിയോഇൻഫോര്മാറ്റിക്സ് അനാലിസിസ് നടത്തിയത്. തൃശൂർ ജില്ലയിലെ ഒരുമനയൂർ ആണ് ഡോ. ഷമീർ ഖാദറിൻറ്റെ സ്വദേശം. കുന്നംകുളം ബഥനി ഹൈസ്കൂൾ, ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ്, MACFAST – തിരുവല്ല, NCBS-TIFR ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി, എം. ഐ. റ്റി. (MIT) എന്നീ സര്വകലാശാലകളിൽ നിന്ന് ഫെല്ലോഷിപ്പ് നേടിയ ഡോ. ഷമീർ ഖാദർ നാലു വർഷത്തോളം മായോ ക്ലിനിക്കിലും തുടർന്നു 2014 മുതൽ മൌന്റ്റ് സീനായ് സ്കൂൾ ഓഫ് മെഡിസിൻ ന്യൂ യോർക്കിലും ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുന്നു.

 
ട്രാൻസ്‌ക്യാതെറ്റർ കാർഡിയോവാസ്‌ക്യൂലർ തെറാപ്പിസ്റ്റിക്സ് (Transcatheter Cardiovascular Therapeutics (TCT)) എന്ന വാഷിംഗ്‌ടൺ ഡി.സിയിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശസ്തമായ കാർഡിയോളജി കോൺഫെറെൻസിലാണ് ഈ പ്രബന്ധം അവതരിപ്പിച്ചിരിക്കുന്നത്.

വനിതാപോലീസിന്റെ ശൃംഗാര വർത്തമാനത്തിൽ കുടുങ്ങി ! പിടികിട്ടാപ്പുള്ളിയെ കുടുക്കാൻ നടത്തിയത് ഇതുവരെ പോലീസ് പയറ്റാത്ത തന്ത്രം !

ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം എങ്ങനെ അതിജീവിക്കാം ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments