HomeNewsLatest Newsമലപ്പുറം സ്‌ഫോടനം സര്‍ക്കാര്‍ ഗൗരവമായി എടുക്കില്ലെന്ന് ആരോപണം; ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഒറ്റയ്ക്ക് ഇറങ്ങിപ്പോയി

മലപ്പുറം സ്‌ഫോടനം സര്‍ക്കാര്‍ ഗൗരവമായി എടുക്കില്ലെന്ന് ആരോപണം; ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഒറ്റയ്ക്ക് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഇന്നലെ മലപ്പുറത്ത് നടന്ന സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല എന്നാരോപിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. നേരത്തെ പ്രതിപക്ഷത്തിനൊപ്പം രണ്ടുതവണ സഭ ബഹിഷ്‌കരിച്ചിട്ടുണ്ടെങ്കിലും രാജഗോപാല്‍ തനിച്ച് സഭ ബഹിഷ്‌കരിക്കുന്നത് ഇതാദ്യമാണ്. മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായിട്ട് കാണുന്നില്ലെന്നും സാധാരണ കുറ്റകൃത്യങ്ങളെ പോലെയാണ് കാണുന്നതെന്നും ആരോപിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്യുകയായിരുന്നു. ഇന്ന് സഭാ നടപടികള്‍ പുരോഗമിക്കവെയായിരുന്നു ഇറങ്ങിപ്പോക്ക്.

 

 

 

മലപ്പുറം സ്‌ഫോടനത്തില്‍ പ്രതിപക്ഷം സഭയില്‍ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ലീഗ് എംഎല്‍എ പി. ഉബൈദുളളയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. മലപ്പുറത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് സ്‌ഫോടനത്തിന് പിന്നില്‍. കൊല്ലത്ത് സ്‌ഫോടനം ഉണ്ടായ പോലെയല്ല, മലപ്പുറം സ്‌ഫോടനത്തെ മാധ്യമങ്ങള്‍ കാണുന്നതും ചിത്രീകരിക്കുന്നതും. സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുളയിലെ നുളളണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ഉബൈദുളള ആവശ്യപ്പെട്ടു.

 

 

 
സ്‌ഫോടനം പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയാനെത്തിയ പിണറായി ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്നും തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും പറഞ്ഞു. മലപ്പുറത്തെ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സ്‌ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടി പരിശോധിച്ച് വരികയാണ്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനാണോ പെട്ടിവെച്ചതെന്ന് സംശയമുണ്ട്. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. നിരോധിച്ച ഏതെങ്കിലും സംഘടനയാണോ ഇതെന്നും പരിശോധിക്കുകയാണ്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.ടി ബാലന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

 

കൊളസ്‌ട്രോൾ ഇനി പമ്പ കടക്കും ! വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട് !

പ്രവാസികളേ നിങ്ങൾ നാട്ടിലെ അക്കൗണ്ടിൽ ഇടപാടുകൾ നടത്താറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക ! നിങ്ങൾ ജയിലിലാകുന്ന ഒരു വലിയ അപകടമാണത് ! എങ്ങിനെയെന്നറിയൂ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments