HomeNewsLatest Newsസോളാര്‍ തട്ടിപ്പിലെ ആദ്യ കേസിൽ ബിജുവിനും സരിതയ്ക്കും 3 വര്‍ഷം തടവുശിക്ഷ

സോളാര്‍ തട്ടിപ്പിലെ ആദ്യ കേസിൽ ബിജുവിനും സരിതയ്ക്കും 3 വര്‍ഷം തടവുശിക്ഷ

ആദ്യ സോളർ കേസിൽ സരിത എസ്. നായർക്കും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസിൽ ആരോപണവിധേയരായ നടി ശാലു മേനോനെയും അമ്മയെയും ടീം സോളറിന്റെ ഒരു ജീവനക്കാരനെയും വെറുതേവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്. വഞ്ചാനാകുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പെരുമ്പാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

 

 

 

 

വിവാദമായ സോളാര്‍ കേസിലേക്ക് നയിച്ച ആദ്യ കേസാണിത്. സജാദിന്റെ പരാതിയെത്തുടര്‍ന്നാണ് സരിത ആദ്യമായി അറസ്റ്റിലാകുന്നത്. പിന്നീടാണ് വിവിധ പരാതികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന് വന്നത്. ഇതിൽ ഒരു കേസിൽ പത്തനംതിട്ട കോടതി സരിതയേയും ബിജു രാധാകൃഷ്ണനേയും കുറ്റക്കാരെന്ന് വിധിച്ചിരുന്നു. തടവ് ശിക്ഷയും വിധിച്ചു. ഈ കേസിൽ സരിത ജാമ്യത്തിലാണ്. അതിനിടെയാണ് മറ്റൊരു കേസിൽ വിധി വരുന്നത്. അഞ്ച് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ബിജു രാധാകൃഷ്ണനും സരിതയ്ക്കും പുറമേ ശാലു മേനോൻ കേസിൽ മൂന്നാം പ്രതിയായിരുന്നു. ശാലുവിന്റെ അമ്മ കലാ ദേവുയും ടീം സോളാറിലെ ജീവനക്കാരനുമായി മണി മോനുമായിരുന്നു പ്രതികൾ. ഇതിൽ അവസാന മൂന്ന് പേരേയുമാണ് കോടതി വെറുതെ വിട്ടത്.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments