HomeTech And gadgetsMobilesഇനി അയച്ച മെസ്സേജ് തിരിച്ചെടുക്കാം; പുതുപുത്തൻ ഫീച്ചറുമായി വാട്സ് ആപ് എത്തുന്നു !

ഇനി അയച്ച മെസ്സേജ് തിരിച്ചെടുക്കാം; പുതുപുത്തൻ ഫീച്ചറുമായി വാട്സ് ആപ് എത്തുന്നു !

അയച്ച മെസേജുകള്‍ തിരുത്താന്‍ കഴിയില്ല എന്നത് സോഷ്യല്‍ മീഡിയകള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ അതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്. അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ് എത്തുന്നു. ഇതോടെ മെസേജ് തെറ്റിപ്പോയി അയച്ചതു മാറിപ്പോയി തുടങ്ങിയ പരാതികള്‍ക്കു പരിഹാരമാകും.

 

 
ഇതനുസരിച്ച് മെസേജ് തിരിച്ചുവിളിക്കുമ്പോള്‍ കിട്ടുന്നയാളുടെ വാട്‌സ്ആപ്പില്‍ നിന്നും മെസേജ് അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. ഡബ്ല്യൂഎ ബീറ്റ് ഇന്‍ഫോ ടെക് എന്ന സൈറ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഐഒഎസ് 2.17.1.1869 ബീറ്റ വേര്‍ഷനില്‍ പുതിയ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയതായി അയച്ച മെസേജുകള്‍ മാത്രമേ ഇത്തരത്തില്‍ തിരിച്ചുവിളിക്കാനോ എഡിറ്റ് ചെയ്യാനോ കഴിയുകയുള്ളൂ. പഴയ മെസേജുകളില്‍ കഴിയില്ല.

 

 

 

തിരുത്തുന്നത് അത്ര വലിയ പണിയല്ല. വാട്‌സ് ആപ്പിന്റെ മറ്റു ഫീച്ചറുകള്‍ പോലെ ലളിതമാണ് ഇതും. ആദ്യം നമ്മള്‍ അയച്ച മെസേജ് സെലക്ട് ചെയ്യുക. അപ്പോള്‍ റിപ്ലേ, ഫോര്‍വേഡ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പം റിവോക്ക് എന്ന ഓപ്ഷന്‍ കൂടി പ്രത്യക്ഷപ്പെടും. റിവോക്ക് അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ നമുക്ക് മെസേജ് എഡിറ്റ് ചെയ്ത് അയക്കാം.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

ഇന്നലെ പതിനേഴുകാരൻ 3 കുട്ടികളുടെ അമ്മയായ വീട്ടമ്മയുമായി ഒളിച്ചോടി പോയി ചെയ്ത കാര്യങ്ങൾ കേട്ട് കോട്ടയത്തുകാർ മൂക്കത്തു വിരൽ വച്ചു !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments