എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി കുട്ടികളിൽനിന്നും പിരിക്കുന്നത് പതിനായിരങ്ങൾ: റെയ്‌ഡിൽ കണ്ടെത്തിയത് ഇങ്ങനെ:

43

എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി കുട്ടികളിൽനിന്നും പിരിക്കുന്നത് പതിനായിരങ്ങൾ.
മലപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍നിന്നും അനധികൃതമായി കൈപ്പറ്റിയ 95,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച മലപ്പുറം വിജിലന്‍സ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ എയിഡഡ് സ്‌കൂള്‍കളുലും, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ കാര്യാലയത്തിലും നടന്ന ഓപ്പറേഷന്‍ ഈഗിള്‍ പ്രകാരമുള്ള മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.

സ്‌കൂളുകളില്‍ പരിശോധന നടത്തിയതില്‍ കാഷ് രജിസ്റ്റര്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ലെന്നും വിജിലന്‍സ് അധികൃതര്‍ പരിശോധനക്ക് ശേഷം പറഞ്ഞു. ഇതിനുപുറമെ കുട്ടികളില്‍ നിന്നും അഡ്മിഷന്‍ സമയത്ത് വാങ്ങുന്ന പി.ടി.എഫണ്ടും മെമ്പര്‍ഷിപ്പ് ഫീസ്സിനും രശീത് നല്‍കിയതായി രേഖകള്‍ ഒന്നും തന്നെ ഇല്ല.