തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി എല്‍ഡിഎഫ് സംസ്ഥാന സമിതി: സ്ത്രീകൾ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന്

68

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി. യു‍‍‍‍‍‍ഡിഎഫിന്‍റെയും ബിജെപിയുടെയും കള്ളപ്രചാരണം മൂലം നഷ്ടമായ വിശ്വാസി സമൂഹത്തെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്ന് യോഗം തീരുമാനിച്ചു. എല്‍ജെ ഡി, കേരളാകോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ എന്നിവരാണ് ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. വിശ്വാസികള്‍ക്കുണ്ടായ വിഷമം പരിഹരിക്കാന്‍ നടപടിയുണ്ടാകും . സ്ത്രീകൾ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് എൽജെഡി വിശദമാക്കി. വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോത്ഥാനം തകർന്നെന്നും എൽജെഡി വിമർശിച്ചു.

പോലീസ് കമ്മീഷണറേറ്റ് വിഷയം യോഗം ചര്‍ച്ച ചെയ്തില്ല.