യുദ്ധ ആയുധസംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ പുതിയ ഏജന്‍സിക്ക് അംഗീകാരം നല്‍കി കേന്ദ്രസർക്കാർ

69

സായുധ സേനയുടെ കഴിവുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയുധ സംവിധാനവും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്താന്‍ പുതിയ ഏജന്‍സിക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിയാണ് ഡിഫന്‍സ് സ്‌പേസ് റിസര്‍ച്ച് ഏജന്‍സി (ഡിഎസ്ആര്‍ഒ) എന്ന പുതിയ ഏജന്‍സിക്ക് അംഗീകാരം നല്‍കിയത്.

സ്‌പേസ് യുദ്ധ ആയുധസംവിധാനങ്ങളും സാങ്കേതികവിദ്യകളും സൃഷ്ടിക്കുന്നതിനുള്ള ചുമതല ഈ ഏജന്‍സി ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.