HomeNewsLatest Newsമിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനം കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക്...

മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനം കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ 75 ശതമാനം കുറവ് വരുത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്ന് മുതലാണ് നിലവില്‍ വരിക. മെട്രോ നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 50 രൂപയായിരുന്നു നേരത്തെ പിഴത്തുക. ഇതാണ് കുറച്ച് 15 രൂപയാക്കിയത്.

ഗ്രാമങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും ഉള്ളവര്‍ 40 രൂപയില്‍ നിന്ന് പിഴ 12,10 എന്നീ നിലയിലായി. പിഴ കൂടാതെ ജിഎസ്ടി കൂടി നല്‍കേണ്ടി വരും. മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ട് മാസം കൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി ബാങ്കിനെതിരെ നിരവധി വിമര്‍ശനങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ പിഴ തുക കുറയ്ക്കാന്‍ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments