HomeNewsLatest Newsഎംഎൽഎ മാർ ഒന്നടങ്കം പിന്താങ്ങി; ശശികല എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലേക്ക്

എംഎൽഎ മാർ ഒന്നടങ്കം പിന്താങ്ങി; ശശികല എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലേക്ക്

ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക്. ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍, കെ.എ സെങ്കോട്ടയ്യന്‍, ചെന്നൈ മുന്‍ മേയര്‍ സൈദ എസ്. ദുരൈസ്വാമി എന്നിവരാണ് ശശികലയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ജയലളിതയെപ്പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് പോയസ് ഗാര്‍ഡനിലെ വസതിയില്‍ എത്തിയാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ടെലിവിഷന്‍ ചാനലായ ജയ ടിവിയും ഇക്കാര്യം സ്ഥരീകരിച്ചു. നേരത്തേ ജയലളിതയുടെ പിൻഗാമിയായി അർഹതപ്പെട്ട വ്യക്​തിയെ തന്നെ തെരഞ്ഞെടുക്കുമെന്ന്​ പാർട്ടി വക്​താവ്​ പൊന്നയ്യൻ പറഞ്ഞിരുന്നു.

കോട്ടയത്ത് വിവാഹത്തിനെത്തിയ വധു കാമുകനൊപ്പം ഒളിച്ചോടാൻ സ്വീകരിച്ച വഴി !!

അമേരിക്കയിൽ വിദേശികളെ ജോലിക്ക് നിയമിക്കാന്‍ അനുവദിക്കില്ല; ട്രംപ്; അമേരിക്കൻ മലയാളികൾക്ക് ഭീഷണി !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments