HomeAround KeralaKottayamകോട്ടയത്ത് വിവാഹത്തിനെത്തിയ വധു കാമുകനൊപ്പം ഒളിച്ചോടാൻ സ്വീകരിച്ച വഴി !!

കോട്ടയത്ത് വിവാഹത്തിനെത്തിയ വധു കാമുകനൊപ്പം ഒളിച്ചോടാൻ സ്വീകരിച്ച വഴി !!

വിവാഹത്തിനെത്തിയ വധു കാമുകനോടൊപ്പം മുങ്ങി. അതും വിവാഹ വേഷത്തിൽ. പൊന്‍കുന്നം എസ്എന്‍ഡിപി യോഗം ഹാളില്‍ ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. പൊന്‍കുന്നം ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി നോക്കുന്ന യുവതി അതേ കെട്ടിടത്തിലുള്ള മറ്റൊരു സ്ഥാപനത്തിലെ ജോലിക്കാരനുമായിട്ടാണ് കടന്നതത്രേ. വധുവിന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സ്ത്രീധനം ഒന്നും വാങ്ങാതെ കല്യാണ സാരിയും ചെരുപ്പും വരന്റെ കൂട്ടര്‍ രണ്ടുദിവസം മുമ്പേ വാങ്ങിച്ചു നല്‍കിയിരുന്നു. ഇതും ധരിച്ചാണ് യുവതി കാമുകനൊപ്പം പോയത്.

 

 

 
നേരത്തെ വിവാഹിതയായ യുവതി വിവാഹബന്ധം വേര്‍പെട്ട് വീട്ടില്‍ നില്‍ക്കുകയായിരുന്നു. പൊന്‍കുന്നം പാട്ടുപാറയിലുള്ള യുവതി പിതാവിനും സഹോദരനും ഒപ്പം രാവിലെ 10ന് പുതിയകാവ് ദേവീ ക്ഷേത്രത്തിലെത്തിയിരുന്നു. പിതാവിനെ പൂക്കടയില്‍ പറഞ്ഞുവിട്ട് യുവതിയും സഹോദരനും ക്ഷേത്രത്തില്‍ കയറി ഇറങ്ങിയശേഷം 100 രൂപ കൊടുത്തു സഹോദരനെ ജൗളിക്കടയില്‍ തൂവാല വാങ്ങാന്‍ പറഞ്ഞയച്ചു. പൂക്കടയില്‍ പോയ പിതാവും തൂവാല വാങ്ങാന്‍ പോയ സഹോദരനും തിരിച്ചെത്തിയപ്പോള്‍ വിവാഹവസ്ത്രം അണിഞ്ഞ യുവതിയെ ക്ഷേത്രത്തിന്റെ പരിസരത്ത് കണ്ടില്ല. പതിനൊന്നായതോടെ വരനും കൂട്ടരും വിവാഹപ്പന്തലില്‍ എത്തി വധുവിനെ കാത്തിരുന്നു. എന്നാൽ ആരും എത്തിയില്ല. വരന്റെ ബന്ധുക്കള്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി.

ജയലളിതയുടെ അന്ത്യാഭിലാഷങ്ങള്‍ അടങ്ങിയ വില്‍പത്രത്തിൽ പറയുന്ന കാര്യങ്ങൾ !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

29 വർഷം മുൻപ് നടന്ന ക്രൂരതയുടെ മധുര പ്രതികാരമായി ഇപ്പോൾ എംജിആറിന്റെ അരികിൽ തന്നെ അന്ത്യവിശ്രമം ! പഴയ ആ വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments