HomeNewsLatest Newsജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

 

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കൊലപ്പെടുത്തിയതാണ് എന്ന വാർത്തയ്ക്കു പിന്നാലെ ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു. ശശികല വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന പഴയ തെഹല്‍ക്ക വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ തന്നെ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത് ജയലളിതയുടെ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പാടുകളെ കുറിച്ചാണ്. ഇത് ജയ എന്നാണ് മരിച്ചതെന്നതിനെ ചുറ്റിപ്പറ്റിയുള്ള ദൂരൂഹതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. ജയ ഡിസംബര്‍ അഞ്ചിന് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അവരുടെ മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയയുടെ മുഖത്ത് നാല് പാടുകള്‍ കണ്ടതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. ഇത് എംബാം ചെയ്തതിന്റെ സൂചനയാണെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്.

jaya-23

വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച്‌ അടയ്ക്കുന്നു. ഇത് സ്ക്രുവിന് സമാനമായി പുറത്ത് കാണാം. ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് ആരോപണം. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ചിത്രങ്ങളോ ഒന്നും പുറത്ത് വരാത്തതും സംശയം ബലപ്പെടുത്തുന്നു. എന്നാൽ, ബുദ്ധിമുട്ടുകളില്‍ നിന്നും വിമുക്തയായി ഏറെക്കുറെ നന്നായി സംസാരിച്ചു തുടങ്ങിയിരുന്നുവെന്നും അതിനിടെയാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സ്മാര്‍ട്‌ഫോണും മൊബൈലും ഇല്ലാതെയും പേടിഎം ഉപയോഗിക്കാം !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

29 വർഷം മുൻപ് നടന്ന ക്രൂരതയുടെ മധുര പ്രതികാരമായി ഇപ്പോൾ എംജിആറിന്റെ അരികിൽ തന്നെ അന്ത്യവിശ്രമം ! പഴയ ആ വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments