HomeNewsLatest Newsകെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; ശമ്പളവിതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത ആശങ്കയിൽ സർക്കാർ

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; ശമ്പളവിതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത ആശങ്കയിൽ സർക്കാർ

ശമ്പളം കൊടുക്കാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നോട്ട് പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയില്‍ സംസ്ഥാന സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും ഒന്നിച്ചു കിട്ടുന്നില്ളെങ്കില്‍ ഡിസംബറില്‍ ഉണ്ടായേക്കാവുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് വ്യക്തത വരുത്താനാവാതെ അവസ്ഥയിലാണ് സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനപങ്ങളിലെ ജീവനക്കാരും പെന്‍ഷന്‍കാരും. ശമ്പളത്തിനും പെന്‍ഷനുമായി 3100 കോടിയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. സംസ്ഥാനത്തെ ആറുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളവും പെന്‍ഷനും നല്‍കേണ്ടത്. ഇതില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടില്ല. ഇതുമാത്രം രണ്ടരലക്ഷത്തിനടത്തുവരും.

 

 

 

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും ഈമാസം മുടങ്ങുമെന്ന് മാനേജ്മെന്‍റ് മുന്‍കൂട്ടി ജീവനക്കാരെ അറിയിച്ചു കഴിഞ്ഞു. നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങി ദിവസം വരുമാനത്തില്‍ ഒരുകോടിയോളം രൂപയുടെ കുറവുണ്ടായതാണ് കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധിക്ക് കാരണം. 6.50 കോടി രൂപ ദിവസം വരുമാനം കിട്ടിയിരുന്നത് 5.50 കോടിയായി കുറഞ്ഞിട്ടുണ്ട്. ശമ്പളവും പെന്‍ഷനുമായി 110 കോടിയാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്. ശമ്പളം മുടങ്ങിയാല്‍ ശബരിമല സര്‍വിസുകള്‍പോലും നിര്‍ത്തിവെക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.
കെ.എസ്.ആര്‍.ടി.സിക്ക് വായ്പ കിട്ടാനുള്ള സാധ്യതകളും ഇപ്പോഴത്തെ അവസ്ഥയില്‍ ഇല്ല.

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments