HomeNewsLatest Newsനിലപാട് തിരുത്തി സർക്കാർ; മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്താൻ തീരുമാനം

നിലപാട് തിരുത്തി സർക്കാർ; മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങള്‍ പുറത്തുവിടേണ്ടെന്ന മുന്‍ നിലപാട് തിരുത്തി സര്‍ക്കാര്‍. മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ അതാത് വകുപ്പുകളില്‍ എത്തി ഉത്തരവായി ഇറങ്ങിയാല്‍ 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉത്തരവുകളുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കും. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ യോഗങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് നിര്‍ബന്ധം പിടിച്ച സര്‍ക്കാര്‍ മുന്‍ നിലപാടില്‍ ചെറിയ മാറ്റമെങ്കിലും വരുത്താന്‍ തീരുമാനിച്ചുവെന്ന ആശ്വാസം മാത്രമാണ് വിവരാവകാശ പ്രവര്‍ത്തകര്‍ക്കുള്ളത്.

 

 
അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇറങ്ങിയ മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ അതേപടി പുറത്തുവിടുകയുമില്ല. ഈ തീരുമാനങ്ങളില്‍ അതാതു വകുപ്പുകള്‍ എടുക്കുന്ന അന്തിമ ഉത്തരവുകളായിരിക്കും പുറത്തിറങ്ങുക.

മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച നടപടി വിവാദത്തിലേക്ക്

വടകരയിൽ റാഗിങ്ങിനിരയായ കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments