സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിക്കുന്നില്ല. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടികളെ ബൈക്കില്‍ പിന്തുടര്ന്ന് അവരെ നോക്കി സ്വയംഭോഗം ചെയ്തയാൾ പിടിയിൽ. മഹാരാഷ്ട്രയിലെ ബാന്ദ്രയിലാണ് സംഭവം.
പെൺകുട്ടികൾ ഓട്ടോയിൽ പോകവേ ഇയാൾ ബൈക്കുമായി പിന്നാലെയെത്തി. ഓട്ടോയ്ക്ക് സമാന്തരമായി ബൈക്ക് കൊണ്ടു വന്ന ശേഷം ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് പുകവലിച്ചുകൊണ്ടാണ് ഇയാൾ ഒരു കൈകൊണ്ട് സ്വയംഭോഗം ചെയ്തിരുന്നത്. ഇത് കണ്ട് പെൺകുട്ടികള്‍ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് ധൈര്യത്തോടെ ചിത്രമെടുത്ത് സുഹൃത്ത് മുഖേന മുംബൈ പോലീസിന് ട്വീറ്റ് ചെയ്തു. പരാതി ട്വിറ്ററിൽ സ്വീകരിച്ച് പോലീസ് കേസന്വേഷണം തുടങ്ങി. ഫോട്ടോയോടൊപ്പം ബൈക്കിന്റെ നമ്പറും ചേര്‍ത്തിരുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ പോലീസ് ഇയാളെ പിടികൂടി. ആര്‍ടിഒയുടെ സഹായത്തോടെയാണ് ബൈക്ക് നമ്പര്‍ ഉപയോഗിച്ച് ആളെ പിടികൂടിയത്. 35 കാരനായ റയീസ് ലിഖായത്ത് ഖുറേഷി എന്ന ബന്ദ്രക്കാരനെ പോലീസ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തു.
വിദേശത്തു വച്ച് നിങ്ങളുടെ പേഴ്സും ബാഗും നഷ്ടമായാൽ എന്തുചെയ്യണം ?
ഈ ജ്യൂസുകള്‍ക്കൊപ്പം ഗുളിക കഴിക്കുന്നവർ സൂക്ഷിക്കുക ! അപകടം പതിയിരിക്കുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: