പ്ലേസ്റ്റോറിൽ തരംഗമായി ‘ചൈനീസ് ആപ്പ് റിമൂവർ’ ! ഇതുവരെ 10 ലക്ഷത്തിലധികം ഡൗൺലോഡ് !

41

സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണ പ്രചാരണം ശക്തമാകുകയാണ്. ചൈന വിരുദ്ധ തരംഗം ഇന്ത്യയിൽ അലയടിക്കുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലെ ഒരു ആപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ചൈനീസ് ആപ്പുകൾ കണ്ടെത്തി റിമൂവ് ചെയ്യുന്ന ഒരു ആപ് ആണ് ഇപ്പോൾ പ്ലേസ്റ്റോറിൽ താരം. മെയ് മാസം ആദ്യം മാത്രം അവതരിപ്പിക്കപ്പെട്ട ആപ്പിന് 10 ലക്ഷത്തിലധികം ഡൗൺലോഡുകളാണ് ഉണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളിലെ ചൈനീസ് നിർമിത എല്ലാ ആപ്ലിക്കേഷനുകളും സ്‌കാൻ ചെയ്‌ത് ലിസ്റ്റുചെയ്യുകയും അവ റിമൂവ് ചെയ്യുകയും ചെയ്യും എന്നാണ് കമ്പനിയുടെ അവകാശവാദം.

വൺ ടച്ച് ആപ് ലാബ്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്പ് മേയ് 17നാണ് ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിച്ചു തുടങ്ങിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിനകം 4.8 റേറ്റിങ് ഈ ആപ്പ് നേടി കഴിഞ്ഞു. പ്ലേ സ്റ്റോറിൽ ഈ ആപ്പ് സൗജന്യമായി ലഭിക്കും.