ഇന്ത്യ – ശ്രീലങ്ക 20-20 പരമ്പര: ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചു

73

ഇന്ത്യ – ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് നിരാശയോടെ തുടക്കം. ടോസിന് പിന്നാലെ പെയ്ത മഴയിൽ ആദ്യ ട്വന്റി-20 മത്സരം ഉപേക്ഷിച്ചു. ടോസ് ജയിച്ച ഇന്ത്യ ഫീൽഡിങ്ങിന് തയ്യാറെടുക്കവെയാണ് മഴയെത്തിയത്. 40 മിനിറ്റോളം മഴ നിൽക്കാതെ പെയ്തു. കൃത്യസമയത്ത് ഗ്രൗണ്ട്‌ മൂടാൻ സംഘാടകർക്ക് കഴിഞ്ഞെങ്കിലും പിച്ച് കുതിർന്നത് വിനയായി. ഇടവേളകളിൽ പിച്ച് പരിശോധിച്ച അംപയർമാർ ഒടുവിൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.