HomeNewsShortഅമിത് ഷായ്ക്ക് എതിരെ ‘ഗോ ബാക്ക് വിളി: യുവതികളെ ഇറക്കിവിട്ട് ഫ്‌ളാറ്റ്‌ ഉടമ

അമിത് ഷായ്ക്ക് എതിരെ ‘ഗോ ബാക്ക് വിളി: യുവതികളെ ഇറക്കിവിട്ട് ഫ്‌ളാറ്റ്‌ ഉടമ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ച മലയാളി യുവതിയെ അടക്കം രണ്ട് സ്ത്രീകളെ ഇറക്കി വിട്ട് ഫ്ലാറ്റുടമകൾ. ഇന്ന് തന്നെ ഫ്ലാറ്റൊഴിയണമെന്ന് യുവതികളോട് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതിൽ സൂര്യ കൊല്ലം സ്വദേശിനിയാണ്. ബിരുദവിദ്യാർത്ഥിനിയും, അഭിഭാഷകയുമാണ് ഇവർ രണ്ടുപേരും.

ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്. വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളും ഗോബാക്ക് വിളിച്ചു. ഇവർക്കെതിരെ

അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്.

you may also like this video;

ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനാണ് പൊലീസ് നടപടി. പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ ബോധവത്ക്കരണം എന്ന പേരിൽ വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments