HomeNewsShortജെഎന്‍യുവിൽ നടന്നത് ആസൂത്രിത ആക്രമം? വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത് ! നാലുപേർ...

ജെഎന്‍യുവിൽ നടന്നത് ആസൂത്രിത ആക്രമം? വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത് ! നാലുപേർ കസ്റ്റഡിയിൽ

ജെഎന്‍യുവിലെ സംഘര്‍ഷം ആസൂത്രിതമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ കൈമാറിയത്. യുണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ്,ഫ്രണ്ട് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്നത്.

ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും അധ്യാപിക സുചിത്ര സെന്നിനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റും. ഐഷ ഘോഷിന് തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഇവരെ ദില്ലിയിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്.

എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍വ്വകലാശാലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലേങ്കില്‍ വൈസ് ചാന്‍സിലര്‍ രാജിവെച്ച് ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

അതേസമയം ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments