HomeNewsShortഇന്ത്യയുടെ സാമ്പത്തിക വളർച്ച 11 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ: വളർച്ച 5 ശതമാനം...

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 11 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ: വളർച്ച 5 ശതമാനം മാത്രം: റിപ്പോർട്ട്‌

2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അഞ്ച് ശതമാനം മാത്രമാകുമെന്ന് കേന്ദ്രസർക്കാർ. 2018-19 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി നിരക്ക്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ 11 വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഈ സാമ്പത്തിക വർഷത്തിൽ ഉണ്ടാകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ- സെപ്തംബർ സാമ്പത്തിക പാദത്തിൽ 4.5 ശതമാനം ജിഡിപിയാണ് രേഖപ്പെടുത്തിയത്. 2008-90 സാമ്പത്തിക വർഷത്തിലെ കുറഞ്ഞ വളർച്ചാനിരക്കിന് ശേഷമുള്ള കുറഞ്ഞ വളർച്ചാ നിരക്കാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.

സാമ്പത്തിക പ്രതിസന്ധി ബാധിച്ചതോടെ ജിഡിപി നിരക്ക് 3.1 ശതമാനത്തിലെത്തിയിരുന്നു. കുറഞ്ഞ വളർച്ചാ നിരക്ക് കണക്കിലെടുത്ത് വരാനിരിക്കുന്ന ധനകാര്യ ബജറ്റിൽ ധനകാര്യമന്ത്രി ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോർപ്പറേറ്റ് നികുതി കുറച്ച സാഹചര്യത്തിൽ വ്യക്തിഗത നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments