HomeNewsLatest News''താങ്കൾ പ്രധാനമന്ത്രിയെന്ന് തോന്നിയത് ഇപ്പോള്‍'': നരേന്ദ്ര മോദിയെ പ്രശംസ കൊണ്ടുമൂടി രാഹുൽഗാന്ധി

”താങ്കൾ പ്രധാനമന്ത്രിയെന്ന് തോന്നിയത് ഇപ്പോള്‍”: നരേന്ദ്ര മോദിയെ പ്രശംസ കൊണ്ടുമൂടി രാഹുൽഗാന്ധി

നരേന്ദ്ര മോദിയില്‍നിന്ന് പ്രധാനമന്ത്രിക്ക് ചേരുന്ന ഒരു നടപടി ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. ഉറി ഭീകരാക്രമണത്തിന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയേക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. ” ഭീകരതയ്‌ക്കെതിരായ തുറന്ന യുദ്ധത്തില്‍ പ്രധാനമന്ത്രിക്ക് എന്റെ പൂര്‍ണ പിന്തുണയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ രാജ്യം മുഴുവനായും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. അധികാരത്തിലേറി രണ്ടര വര്‍ഷം പിന്നിട്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ പദവിക്കു ചേരുന്ന ഒരു നടപടി അദ്ദേഹത്തില്‍നിന്നുണ്ടാകുന്നത് ഇപ്പോഴാണ് ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം. അതേസമയം, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാനും രാഹുല്‍ മറന്നില്ല. അതിര്‍ത്തിയിലെ ഇന്ത്യന്‍ നടപടിയെക്കുറിച്ച് അറിഞ്ഞതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

മതപഠനത്തിൽ ആരംഭിച്ച് കേട്ടാലറയ്ക്കുന്ന ലൈംഗികകാര്യങ്ങളിലെത്തും; സംശയം ചോദിച്ച ഭർതൃമതിക്ക് സ്പെഷ്യൽ ട്യൂഷനെടുത്ത് നിരവധി തവണ ബലാൽസംഗം ! കാസർഗോഡ് ഒരു മതപണ്ഡിതന്റെ വിക്രിയകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments