HomeNewsLatest Newsപാകിസ്താനെ വിറപ്പിച്ച 'സർജിക്കൽ സ്ട്രൈക്കി'നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യൻ സേനനടത്തിയ സൈനിക നീക്കത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് വിശേഷിപ്പിച്ചത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ്. എന്താണ് സർജിക്കൽ സ്ട്രൈക്ക് ? ഏതെങ്കിലും പ്രത്യേക കേന്ദ്രത്തെ ലക്ഷ്യമിട്ട് ദ്രുതഗതിയില്‍ നടത്തുന്ന ശക്തമായ ആക്രമണത്തെയാണ് സൈന്യത്തിന്റെ ഭാഷയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് പറയുന്നത്. ചടുലമായ നീക്കങ്ങളും കൃത്യമായ ആശയവിനിമയവുമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വിജയിപ്പിക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ക്കുന്നതാണ് സൈന്യത്തിന്റെ രീതി. എന്നാല്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍ വിപത്ത് ഒന്നും തന്നെ ഉണ്ടാകില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ െസെന്യം സര്‍ജിക്കല്‍ ആക്രമണം അഥവാ മിന്നലാക്രമണം നടത്തുന്നത്.
പാക് അധിനിവേശ കശ്മീരില്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ ആകാശമാര്‍ഗമാണ് സൈന്യം തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത കമാന്‍ഡോകളെ പാരച്യുട്ട് വഴി ഇറക്കിയായിരുന്നു ആക്രമണം. പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന തന്ത്രങ്ങളിലൊന്നാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ആകാശമാര്‍ഗമോ കരമാര്‍ഗമോ ലക്ഷ്യകേന്ദ്രത്തില്‍ എത്തിയാണ് ആക്രമണം നടത്തുന്നത്. ശത്രുവിന് തിരിച്ചടിക്കാന്‍ അവസരം ലഭിക്കുന്നതിന് മുന്‍പേ സൈന്യം ആക്രമണം നടത്തും.
ഹെലികോപ്ടറില്‍ പുറപ്പെട്ട െസെനികര്‍ പാക് അധീന കശ്മീരിലേക്കു മൂന്നു കിലോമീറ്ററോളം കടന്നു. അര്‍ധരാത്രിയോടെ തുടങ്ങിയ ദൗത്യത്തില്‍ ഏഴു ഭീകരതാവളങ്ങള്‍ തകര്‍ത്ത് നാലര മണിക്കൂര്‍ കൊണ്ടുതിരിച്ചെത്തുകയും ചെയ്തു. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനും ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്താനും പദ്ധതിയിട്ട ”ലോഞ്ച് പാഡു”കളാണു തകര്‍ത്തതെന്നാണു െസെന്യത്തിന്‍റെ വിശദീകരണം. നാലര മണിക്കൂര്‍ നീണ്ടുനിന്ന അതീവ കൃത്യതയാര്‍ന്ന ദൗത്യത്തില്‍ നാല്‍പതോളം ഭീകരരും പാകിസ്താന്‍റെ ഒന്പതു െസെനികരും കൊല്ലപ്പെട്ടു. ഭീകരക്യാന്പുകള്‍ക്കു നേരേ നടത്തിയ ആക്രമണം െസെന്യം ക്യാമറയില്‍ പകര്‍ത്തി. െപെലറ്റില്ലാ വിമാനങ്ങള്‍(ഡ്രോണ്‍) ഉപയോഗിച്ചായിരുന്നു ചിത്രീകരണമെന്നും ദൃശ്യങ്ങള്‍ എപ്പോള്‍ പുറത്തുവിടണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുമെന്നും െസെനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിനും തയാറെടുപ്പിനും ശേഷമാണു കാര്‍ഗില്‍ കാലത്തുപോലും പാലിച്ച സംയമനം ഉപേക്ഷിച്ച്‌ െസെന്യം നിയന്ത്രണരേഖ കടന്നത്. നിയന്ത്രണരേഖയോ രാജ്യാന്തര അതിര്‍ത്തിയോ കടന്ന് ആക്രമണം നടത്തിയാല്‍ വിവരം ഔദ്യോഗികമായി അറിയിക്കണമെന്ന് 2003-ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. അതനുസരിച്ച്‌ പാകിസ്താനും വിവരം നല്‍കി.

മതപഠനത്തിൽ ആരംഭിച്ച് കേട്ടാലറയ്ക്കുന്ന ലൈംഗികകാര്യങ്ങളിലെത്തും; സംശയം ചോദിച്ച ഭർതൃമതിക്ക് സ്പെഷ്യൽ ട്യൂഷനെടുത്ത് നിരവധി തവണ ബലാൽസംഗം ! കാസർഗോഡ് ഒരു മതപണ്ഡിതന്റെ വിക്രിയകൾ !

കോട്ടയത്ത് യുവാവ് അയല്‍വാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം ആ കാഴ്ച കണ്ടു നടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments