HomeNewsLatest Newsനിയമസഭയുടെ മുന്നിൽ നിരാഹാരസമരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാരുടെ ക്ഷേമം അന്വേഷിച്ച് വി എസ് അച്യുതാനന്ദൻ എത്തി

നിയമസഭയുടെ മുന്നിൽ നിരാഹാരസമരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാരുടെ ക്ഷേമം അന്വേഷിച്ച് വി എസ് അച്യുതാനന്ദൻ എത്തി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നിയമസഭയുടെ മുന്നിൽ നിരാഹാരസമരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് വി എസിന്റെ സന്ദര്‍ശനം. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍, അനൂപ് ജേക്കബ് എന്നിവരാണ് സമരം നടത്തുന്നത്. നിയമസഭയിലേക്ക് കടക്കുന്നതിനു മുമ്ബാണ് വി.എസ് എം.എല്‍.എമാരുടെ അടുത്തെത്തി ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചത്. നിരാഹാരമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാരെ സി.പി.എം നേതാവ് എം.എം മണിയും കെ.ബി ഗണേഷ്കുമാറും സന്ദര്‍ശിച്ചു.

 

 

 

അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം അനുഭാവ സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എല്‍.എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി എന്നിവരാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്. ഇവര്‍ക്ക് പകരം ലീഗ് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ എന്നിവര്‍ സത്യാഗ്രഹമിരിക്കും.

പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

മതപഠനത്തിൽ ആരംഭിച്ച് കേട്ടാലറയ്ക്കുന്ന ലൈംഗികകാര്യങ്ങളിലെത്തും; സംശയം ചോദിച്ച ഭർതൃമതിക്ക് സ്പെഷ്യൽ ട്യൂഷനെടുത്ത് നിരവധി തവണ ബലാൽസംഗം ! കാസർഗോഡ് ഒരു മതപണ്ഡിതന്റെ വിക്രിയകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments