ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയം: ഇന്ത്യൻ ടെസ്റ്റ്‌ ഓപ്പണർ പൃഥ്വി ഷായ്ക്ക് വിലക്ക്

137

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടൊയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയ ടെര്‍ബറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് വിനയായത്. ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് പൃഥ്വി വെളിപ്പെടുത്തി. ഇക്കാര്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.

വിലക്കിന്റ കാലയളവിൽ പൃഥ്വി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം. ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാംപില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. സാംപിള്‍ പരിശോധനയ്ക്ക് അയച്ചത് മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെയാണ് താരത്തിന് വിലേക്കേര്‍പ്പെടുത്തിയത്.