മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി. 84നെതിരെ 99 വോട്ടിനാണ് ബില്‍ പാസായത്. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമായി മാറിയിരിക്കുകയാണ്. മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക. നേരത്തെ 78നെതിരെ 302 വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസാക്കിയിരുന്നു. മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. എന്നാല്‍ ഇത് മുസ്ലീം സമുദായത്തെ ദ്രോഹിക്കാനായി ബിജെപി കൊണ്ടുവന്നതാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം.
മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി: പാസായത് 84നെതിരെ 99 വോട്ടിന്: ഇനി ക്രിമിനൽ കുറ്റം
RELATED ARTICLES