മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തില്‍; തീരുമാനം ധനമന്ത്രി തോമസ് ഐസക്കിന് കോവി‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

27

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയി. തീരുമാനം ധനമന്ത്രി തോമസ് ഐസക്കിന് കോവി‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും സ്വയം നിരീക്ഷണത്തിൽ പോയി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇവർക്കൊപ്പം തോമസ് ഐസകും എകെജി സെന്ററിൽ ഉണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്നത്. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ധനമന്ത്രിക്ക് രോഗം കണ്ടെത്തിയത്.