സംസ്ഥാനത്ത് കോവിഡ് ബാധിതർ 3000 കടന്നു; പല ജില്ലകളിലും സമൂഹവ്യാപന സാധ്യത; വരുന്ന രണ്ടാഴ്ച അതിജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

42

രോഗികളുടെ എണ്ണത്തിലെ പ്രതിദിന കണക്ക് 3000 കടന്നതോടെ സംസ്ഥാനത്ത് കടുത്ത ആശങ്ക. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ച 3082 പേരില്‍ 2844 പേര്‍ക്കും രോഗബാധസമ്ബര്‍ക്കത്തിലൂടെയാണ്. സംസ്ഥാനത്തെ കൊറോണ ഭീതി വര്‍ധിക്കുകയാണ്. രോഗികളുടേയും സമ്ബര്‍ക്കരോഗികളുടേയും എണ്ണവും ഏറ്റവുംഉയര്‍ന്ന ദിനമായിരുന്ന ഇന്നലെ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗവ്യാപനം കൂടുതലാണ്. പലലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററും ലാര്‍ജ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞതായാണ് സൂചന. അതിനാല്‍ തന്നെ വീണ്ടും നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വരുന്ന രണ്ടാഴ്ച അതിജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്സൂചിപ്പിക്കുന്നതാണ് ഇന്നലത്തെ രോഗനിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് നിലവില്‍ 6.8 ശതമാനമാണ്. തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മുന്‍പന്തിയിലെന്ന വാദമുയര്‍ന്നെങ്കിലും നിലവില്‍ പ്രതിരോധപ്രവര്‍ത്തനം പാടെ താളം തെറ്റിയെന്നാണ് ഉയരുന്ന ആക്ഷേപം. ഈ മാസം മുതല്‍ പ്രതിദിന രോഗികളുടെ എണ്ണംപതിനായിരം കടക്കുമെന്നാണ് ആരോഗ്യമന്ത്രി സൂചനകള്‍ നല്‍കുന്നത്.