HomeNewsLatest Newsഅളവില്‍ കൃത്രിമം: പരിശോധനയ്‌ക്കെതിരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു ഉടമകളുടെ പ്രതിഷേധം

അളവില്‍ കൃത്രിമം: പരിശോധനയ്‌ക്കെതിരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു ഉടമകളുടെ പ്രതിഷേധം

അളവില്‍ കൃത്രിമം കാണിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് പരിശോധന തുടരുന്നതില്‍ പ്രതിഷേധിച്ച് ലക്‌നൗവില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു. തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ലക്‌നൗ പെട്രോളിയം പ്രൊഡക്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. പമ്പുകളില്‍ പരിശോധന തുടര്‍ന്നാല്‍ സമരം സംസ്ഥാന വ്യാപകമാക്കാനുള്ള നീക്കത്തിലാണ് അസോസിയേഷന്‍. റെയ്ഡ് താല്‍ക്കാലം നിര്‍ത്തിവെക്കണമെന്നും കൃത്രിമം നടത്തുന്നവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണമെന്നും ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സുധീര്‍ ബോറ ആവശ്യപ്പെട്ടു.

 

 
ഡീലര്‍മാര്‍ സമരം ചെയ്യുകയല്ല. പമ്പുകളിലെ തൊഴിലാളികള്‍ പേടി മൂലം ജോലിക്കു വരാന്‍ തയ്യാറാകുന്നില്ല. ഇതുമൂലം പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സുധീര്‍ പറഞ്ഞു. എന്നാല്‍ തട്ടിപ്പ് തടയാന്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments