HomeCinemaMovie Newsമുൻനിര നായകന്മാരുടെ കൂടെ അഭിനയിച്ചപ്പോഴും ഈ നടിയുടെ പ്രതിഫലം ഇതായിരുന്നു !! അറിയൂ ദുല്‍ഖറിന്‍റെ...

മുൻനിര നായകന്മാരുടെ കൂടെ അഭിനയിച്ചപ്പോഴും ഈ നടിയുടെ പ്രതിഫലം ഇതായിരുന്നു !! അറിയൂ ദുല്‍ഖറിന്‍റെ നായികയുടെ കദനകഥ !

ദേശീയ അവാര്‍ഡ് നേടിയകാക്കമുട്ടൈയിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ്. തമിഴ്, തെലുങ്ക് സിനിമകളിലൂടെ സജീവമായ രാജേഷിന്റെ മകളായ ഐശ്വര്യ 2011 ല്‍ അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ടൈ വിജയിച്ചതോടെയാണ് നടിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ജോമോന്റെ സുവിശേഷങ്ങള്‍ക്കു മുന്‍പേ തന്നെ താരം മലയാളത്തില്‍ എത്തിയിരുന്നു. നിവിന്‍ പോളി നായകനായ സഖാവിലൂടെ എന്നാല്‍ അതിനു മുന്‍പേ റിലീസ് ചെയ്തത് ദുല്‍ഖര്‍ ചിത്രമായ ജോമോനായിരുന്നു. തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ബോളിവുഡിലും ഐശ്വര്യ രംഗപ്രവേശം നടത്തിയിട്ടുണ്ട്.

actress-2

കൈ നിറയെ സിനിമകളുമായി മുന്നേറുന്ന ഈ അഭിനേത്രിയുടെ പൂര്‍വ്വകാല അനുഭവങ്ങള്‍ അത്ര മനോഹരമല്ല. സിനിമയിലെത്തിയിട്ടും മറ്റ് നായികമാര്‍ക്ക് ലഭിക്കുന്നത്ര പ്രതിഫലം പോലും ലഭിച്ചിരുന്നില്ല. സംവിധായകരുടെ കൂടെക്കിടന്നും മോശമായ വഴി സ്വീകരിച്ചും പണം ഉണ്ടാക്കാന്‍ തന്നെക്കിട്ടില്ലെന്നും ഐശ്വര്യ രാജേഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുന്‍നിര അഭിനേത്രിമാര്‍ക്കൊപ്പം താനും ഉയര്‍ന്നുവെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അതു സംഭവിച്ചില്ലെന്നും താരം പറയുന്നു. ചെയ്യുന്ന റോളിന് അനുസരിച്ചുള്ള പ്രതിഫലം ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് എെശ്വര്യ പറയുന്നത്.

actress-1

ദേശീയ പുരസ്‌കാരം നേടിയ കാക്കമുട്ടൈയ്ക്ക് ശേഷവും അവസരങ്ങളില്ലാതെ താന്‍ വീട്ടിലിരുന്നിട്ടുണ്ട്. ഒരു വര്‍ഷത്തോളം ജോലിയൊന്നുമില്ലാതെ വീട്ടിലിരുന്നുവെന്നും നടി പറഞ്ഞു. കാക്കമുട്ടൈയ്ക്ക് ശേഷവും തന്റെ പ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. നല്ല റോളിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments