യുദ്ധത്തിന് നിർബന്ധിച്ചാൽ ഉചിതമായ മറുപടി നൽകും: ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ

140

യുദ്ധത്തിന് നിർബന്ധിച്ചാൽ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്താൻ പ്രസിഡന്റ് ആരിഫ് അൽവി. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാകിസ്താൻ ഉചിതമായ മറുപടി നൽകും. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പാക് പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആണവ ഭീഷണി വളരെ ഗുരുതരമാണെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആരിഫ് അൽവി തുറന്നടിച്ചു. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെ ഗൗരവത്തോടെ കാണണം. അന്താരാഷ്ട്ര സമൂഹം ഇതിൽ നടപടിയെടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ നയത്തിൽ ഭാവിയിൽ മാറ്റം വന്നേക്കുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പറഞ്ഞിരുന്നു.