HomeNewsLatest Newsഗുണ്ടകളുടെ പറുദീസയായി കേരളം മാറിയെന്നു പ്രതിപക്ഷം; നിലക്കുനിർത്തുമെന്ന് മുഖ്യമന്ത്രി

ഗുണ്ടകളുടെ പറുദീസയായി കേരളം മാറിയെന്നു പ്രതിപക്ഷം; നിലക്കുനിർത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടകളുടെ പ്രവർത്തനം വ്യാപകമാണെന്നും . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയമെന്നും അതു കൊണ്ടാണ് ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്നതെന്നും വിഷയം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സി.പി.എം നേതാക്കൾക്കും മധ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടാസംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് പി.ടി തോമസ് ആരോപിച്ചു.

 

 

 
ഗുണ്ടകളെ നിലക്കു നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി. ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാറിനുള്ളത്. തന്‍റെ അടുത്ത നിൽക്കുന്ന ആളാണെങ്കിലും സുരക്ഷിത കവചം നൽകില്ല. പൊലീസും ഗുണ്ടകളുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

സാധാരണക്കാരൻ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയാൽ അക്കാര്യം 10 മിനിട്ടിനുള്ളിൽ ഗുണ്ടകളുടെ കൈകളിലെത്തും. കൊച്ചിയിലെയും കണ്ണൂരിലെയും ഉന്നതരായ സി.പി.എം നേതാക്കൾക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. കൊച്ചി സ്വദേശി സാന്ദ്ര തോമസിന്‍റെ വീടും വസ്തുവകകളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതും മുഖ്യമന്ത്രിയുടെ പേരിൽ പണത്തട്ടിപ്പ് നടക്കുന്നതും ഉദാഹരണമായി പി.ടി തോമസ് ചൂണ്ടിക്കാട്ടി.

കൊല്ലത്ത് പിടിയിലായ ഫേസ്ബുക്ക് കമിതാക്കൾ നടത്തിയ വിക്രിയകൾ നാണിപ്പിക്കുന്നത് !

നിസാമിനെതിരെ സംസാരിച്ചാൽ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments