HomeSportsഇന്ത്യൻ സൂപ്പർ ലീഗ്; ഗോവയെ തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം

ഇന്ത്യൻ സൂപ്പർ ലീഗ്; ഗോവയെ തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം

ഫറ്റോർഡ: സമനിലയെന്ന് കരുതിയ മത്സരത്തിന്റെ ഒടുക്കം വൈകിയെത്തിയ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ഗോവയ്‌ക്കെതിരെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മടക്കിയായിരുന്നു നിർണ്ണായക മത്സരത്തിൽ മഞ്ഞപ്പട ജയിച്ചുകയറിയത്. ഗോവൻ മണ്ണിൽ ആതിഥേയരെ കീഴടക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. കളി തുടങ്ങും മുൻപ് ഏഴാം സ്ഥാനത്തായിരുന്നു മലയാളികളുടെ പ്രിയ ടീം. ബെൽഫോർട്ടിനെ കൂടാതെ മലയാൡ താരം മുഹമ്മദ് റാഫിയും യെല്ലോ ബ്രിഗേഡ്‌സിനായി ഗോവൻ വല കുലുക്കി.

 

 
ആതിഥേയർക്കു വേണ്ടി ബ്രസീലിയൻ താരം ജൂലിയോ സീസറാണ് സ്‌കോർ ചെയ്തത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമാണിത്. എവേ മൽസരത്തിലെ ആദ്യ വിജയവും. വിജയത്തോടെ ആറു കളികളിൽ നിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കു കയറി. ആറു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുള്ള സീക്കോയുടെ ഗോവ അവസാന സ്ഥാനത്തു തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ പൂനെയ്‌ക്കെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റീവ് കോപ്പൽ ടീമിനെ കളത്തിലിറക്കിയത്. ഗോവ പരിശീലകൻ സീക്കോയും കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിറുത്തി.

കൊല്ലത്ത് പിടിയിലായ ഫേസ്ബുക്ക് കമിതാക്കൾ നടത്തിയ വിക്രിയകൾ നാണിപ്പിക്കുന്നത് !

നിസാമിനെതിരെ സംസാരിച്ചാൽ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments